വാഹന പരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥനെ വണ്ടിയിടിച്ചു കൊല്ലാൻ ശ്രമിച്ച് യുവാക്കൾ

Estimated read time 1 min read

പൊലീസ് ഉദ്യോഗസ്ഥനെ വണ്ടിയിടിച്ചു കൊല്ലാൻ ശ്രമം

കൊച്ചിയിൽ വാഹന പരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥനെ വണ്ടിയിടിച്ചു കൊല്ലാൻ ശ്രമിച്ച് യുവാക്കൾ. കല്ലൂർക്കാട് പൊലീസ് സ്റ്റേഷനിലെ SI EM മുഹമ്മദിനെയാണ് കാറിടിച്ചത്. മൂവാറ്റുപുഴ കദളിക്കാട് പ്രദേശത്താണ് സംഭവം. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികൾ മടക്കത്താനം ഭാഗത്തേക്ക് രക്ഷപ്പെട്ടതായി പൊലീസ് വ്യക്തമാക്കി. പ്രതികൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

+ There are no comments

Add yours