ന്യൂഡൽഹി: 3000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) അവതരിപ്പിക്കുന്നത് സർക്കാർ പരിഗണനയിൽ. അടിസ്ഥാന സൗകര്യങ്ങളുടെയും പ്രവർത്തനങ്ങളുടെയും ചെലവുകൾ കൈകാര്യംചെയ്യുന്നതിൽ ബാങ്കുകളെയും പെയ്മെൻ്റ് സേവന ദാതാക്കളെയും പിന്തുണയ്ക്കുന്നതിനുള്ള നീക്കമായാണ് നയപരമായ പുതിയ മാറ്റം. വ്യാപാരിയെ അടിസ്ഥാനമാക്കുന്നതിനു പകരം ഇടപാടിന്റെ മൂല്യത്തെ അടിസ്ഥാനമാക്കി എംഡിആർ അനുവദിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.


+ There are no comments
Add yours