തഗ് ലൈഫ് സിനിമ  ഒടിടിയിലേക്ക്

Estimated read time 1 min read

കമൽഹാസനും മണിരത്നവും വർഷങ്ങൾക്ക് ശേഷം ഒന്നിച്ച തഗ് ലൈഫ് എന്ന സിനിമ ഏറെ പ്രതീക്ഷകളുമായാണ് തിയേറ്ററുകളിലെത്തിയത്. എന്നാൽ ആ പ്രതീക്ഷകൾ അസ്ഥാനത്താക്കിയുള്ള പ്രേക്ഷക പ്രതികരണങ്ങളാണ് സിനിമയ്ക്ക് തിയേറ്ററുകളിൽ നിന്നും ലഭിക്കുന്നത്. ഇപ്പോഴിതാ ബോക്സ് ഓഫീസിലെ പരാജയം മൂലം സിനിമ ഒടിടിയിൽ നിശ്ചയിച്ച തീയതിക്കും മുൻപ് റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.

നേരത്തെ ചിത്രം പുറത്തിറങ്ങി എട്ട് ആഴ്ചകൾക്ക് ശേഷമായിരുന്നു ഒടിടി റിലീസ് പ്ലാൻ ചെയ്‌തിരുന്നത്. എന്നാൽ ഇപ്പോൾ ചിത്രം ജൂലൈ മൂന്നിന് പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അങ്ങനെയെങ്കിൽ പുറത്തിറങ്ങി 28-ാം ദിവസമാകും സിനിമ ഒടിടിയിലെത്തുന്നത്. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യാനൊരുങ്ങുന്നത്.

+ There are no comments

Add yours