അതിരപ്പിള്ളി-ചാർപ്പ മഴവിൽപ്പാലം തുറന്ന് കൊടുക്കണമെന്ന ആവശ്യം ശക്തമാവുന്നു.

Estimated read time 1 min read

തൃശൂർ നിർമ്മാണം പൂർത്തീകരിച്ച അതിരപ്പിള്ളി-ചാർപ്പ മഴവിൽപ്പാലം തുറന്ന് കൊടുക്കണമെന്ന ആവശ്യം ശക്തമാവുന്നു. ചാർപ്പ വെള്ളച്ചാട്ടത്തിൻ്റെ ഭംഗി അടുത്തറിയാൻ സഞ്ചാരികൾക്കായി നിർമിച്ച പാലമാണ് തുറന്നുകൊടുക്കാൻ വൈകുന്നത്. പാലം തുറന്ന് കൊടുക്കാൻ സനീഷ്‌കുമാർ ജോസഫ് എം.എൽ.എയുടെ ഭാഗത്ത് നിന്നും ഇടപെടലുകളുണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.2018 ലെ പ്രളയത്തിൽ നിലവിലുണ്ടായിരുന്ന പാലം തകരാറിലായി. തുടർന്നാണ് പാലം പൊളിച്ചുപണിയാൻ തീരുമാനിച്ചത്. വെള്ളച്ചാട്ടം തൊട്ടടുത്ത് നിന്ന് സുരക്ഷിതമായി കാണാനാവുന്ന തരത്തിലാണ് മഴവിൽപ്പാലം വിഭാവനം ചെയ്‌തത്‌. ബി.ഡി. ദേവസി എം.എൽ.എ. ആയിരുന്ന കാലത്ത് പാലം നിർമാണത്തിനായി തുക അനുവദിക്കുകയും നിർമാണം ആരംഭിക്കുകയും ചെയ്‌തിരുന്നു.

+ There are no comments

Add yours