ജാഗ്രതൈ..സംസ്ഥാനത്ത് നാളെ ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ പണിമുടക്ക്.

Estimated read time 0 min read

സംസ്ഥാനത്ത് നാളെ പണിമുടക്ക്!

സംസ്ഥാനത്ത് നാളെ ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ പണിമുടക്ക്. യുബർ അടക്കമുള്ള വൻകിട കുത്തക കമ്പനികളുടെ തൊഴിൽ ചൂഷണത്തിൽ പ്രതിഷേധിച്ചാണ് വിവിധ യൂണിയനുകൾ സംയുക്തമായി പണിമുടക്ക് നടത്തുന്നത്. സ്വകാര്യ ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെ തടയാനും തീരുമാനം ആയിട്ടുണ്ട്. കൂടാതെ സിഐടിയു, എഐടിയുസി തുടങ്ങിയ യൂണിയനുകൾ സമരത്തിന് പിന്തുണ നൽകും. സമരം ഏറ്റവും കൂടുതൽ ബാധിക്കുക കൊച്ചി നഗരത്തെ തന്നെയായിരിക്കും.

+ There are no comments

Add yours