നിലമ്പൂരിൽ വൻ പ്രതിഷേധവുമായി യുഡിഎഫ്
നിലമ്പൂരിൽ വൈദ്യുതാഘാതത്തിൽ വിദ്യാർഥി ജിത്തു മരിച്ച സംഭവത്തിൽ യുഡിഎഫ് വൻ പ്രതിഷേധം നടത്തി. കോൺഗ്രസ്, മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. ജ്യോതികുമാർ ചാമക്കാല, രാജു പി. നായർ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം വഹിച്ചു. അനധികൃത കെണിവെക്കാൻ കെഎസ്ഇബി ഒത്താശ ചെയ്യുന്നുവെന്നും വിദ്യാർഥിയുടെ മരണത്തിൽ സർക്കാർ മറുപടി പറയണമെന്നുമാണ് യുഡിഎഫ് ആവശ്യപ്പെടുന്നത്


+ There are no comments
Add yours