മണ്ണാർക്കാട് പള്ളിക്കുറുപ്പ് ഹൈസ്കൂളിൽ ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സ്ളിലെ നോൺ ടീച്ചിങ് ജീവനക്കാരനായ അനൂപാണ് മരിച്ചത്. ഇന്ന് വൈകിട്ടാണ് മൃതദേഹം കണ്ടെത്തിയത്. സ്കൂളിൽ രാത്രി ഡ്യൂട്ടിക്കെത്തിയ വാച്ച്മാനാണ് സംഭവം ആദ്യം കണ്ടത്. പിന്നാലെ പൊലീസിനെയും സ്‌ൾ അധികൃതരെയും വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം അടക്കാപുത്തൂർ സ്കൂളിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് മരണം. അനൂപിന്റേത് ആത്മഹത്യയെന്നാണ് നിഗമനം.


+ There are no comments
Add yours