നിയന്ത്രണം വിട്ട കാർ എതിർദിശയിൽ വന്ന കാറിലേക്ക് ഇടിച്ചുകയറി; തൃശ്ശൂരിൽ അപകടത്തിൽ കുട്ടികളടക്കം ഏഴ് പേർക്ക് പരുക്ക്
കാറുകൾ കൂട്ടിയിടിച്ച് കുട്ടികൾ ഉൾപ്പടെ ഏഴ് പേർക്ക് പരുക്ക്. തൃശ്ശൂർ എരുമപ്പെട്ടിയിലാണ് സംഭവം. നിയന്ത്രണം വിട്ട കാർ എതിർദിശയിൽ വന്ന കാറിലേക്ക് ഇടിച്ചുകയറിയാണ് അപകടം നടന്നതെന്നാണ് വിവരം. പരുക്കേറ്റവരെ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


+ There are no comments
Add yours