ഷൈൻ ടോം ചാക്കോയുടെ ഇടത് കയ്യിലും നട്ടെല്ലിനും ചെറിയ പൊട്ടലും ചതവുകളും.. ശസ്ത്രക്രിയ ആവശ്യം

Estimated read time 0 min read

വാഹനാപകടത്തിൽ പരുക്കേറ്റ ഷൈൻ ടോം ചാക്കോയുടെ ഇടത് കയ്യിലും നട്ടെല്ലിനും ചെറിയ പൊട്ടലുണ്ടെന്നും ചതവുകളുണ്ടെന്നും ശസ്ത്രക്രിയ ആവശ്യമാണെന്നും തൃശൂർ സൺ ആശുപത്രിയിലെ ഓർത്തോ സർജൻ ഡോ. സുജയനാഥൻ പറഞ്ഞു. ഷൈനിന്റെയും അമ്മയുടെയും ആരോഗ്യനില തൃപ്തികരമാണ്. അപകടത്തിൽ മരിച്ച ഷൈനിന്റെ പിതാവ് സിപി ചാക്കോയുടെ സംസ്കാര ചടങ്ങുകൾ കഴിഞ്ഞശേഷം ഷൈനിനെ ശസ്ത്രക്രിയക്ക് വിധേയമാക്കും. ചെറിയ പൊട്ടലുകളായത് കൊണ്ട് കുറച്ച് ദിവസം കാത്തിരിക്കുന്നതിൽ പ്രശ്‌നമില്ല.

+ There are no comments

Add yours