വിഴിഞ്ഞം തീരത്ത് വീണ്ടും കെമിക്കൽ ബാരലുകൾ
തിരുവനന്തപുരം വിഴിഞ്ഞം തീരത്ത് വീണ്ടും കെമിക്കൽ ബാരലുകൾ കടലിൽ നിന്ന് ഒഴുകിയെത്തി. മലേഷ്യൻ കപ്പലിൽ നിന്ന് വീണ 19 ബാരലുകൾ വിവിധ പ്രദേശങ്ങളിലായി കണ്ടെത്തി. ഇത് മത്സ്യത്തൊഴിലാളികൾക്ക് വലിയ തടസം സൃഷ്‌ടിക്കുകയാണ്. ഈ ബാരലുകൾ വലകളിൽ കുടുങ്ങി പൊട്ടിയതിനാൽ രണ്ട് തൊഴിലാളികൾ പൊലീസിൽ പരാതി നൽകി. ഓരോ ബാരലിനും 210 കിലോഗ്രം ഭാരമാണ് ഉള്ളത്. തീരത്തു നിന്ന് 12 KM ദൂരെയുള്ള കടൽ പ്രദേശത്താണ് ബാരലുകൾ കണ്ടെത്തിയത്.


+ There are no comments
Add yours