ജില്ലാ കളക്ടറുടെ ഔദ്യോഗിക വസതിയിൽ അനുമതിയില്ലാതെ പാർട്ടി നടത്തിയ അഞ്ച് പൊലീസുകാർക്ക് സസ്പെൻഷൻ. ഒഡീഷയിലെ ബാലസോറിലാണ് സംഭവം. ജില്ലാ കളക്ടറുടെ ഔദ്യോഗിക വസതിയിൽ അനുമതിയില്ലാതെ പാർട്ടി നടത്തുകയും ഡ്യൂട്ടിക്കിടെ മദ്യപിക്കുകയും ചെയ്‌തതിനാണ് നടപടി. സഹപ്രവർത്തകൻ്റെ ജന്മദിനം ആഘോഷിക്കുകയായിരുന്നു ഉദ്യോഗസ്ഥർ. യൂണിഫോമിൽ മദ്യപിച്ച് നൃത്തം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെത്തുടർന്ന് എസ്പി രാജ് പ്രസാദ് ഉടനടി സസ്പെൻഷൻ ഉത്തരവിറക്കുകയായിരുന്നു.
ജില്ലാ കളക്ടറുടെ ഔദ്യോഗിക വസതിയിൽ അനുമതിയില്ലാതെ പാർട്ടി. അഞ്ച് പൊലീസുകാർക്ക് സസ്പെൻഷൻ.

+ There are no comments
Add yours