തിരുവനന്തപുരം നേമത്ത് നാലാം ക്ലാസുകാരിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അഹല്യയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മ വഴക്കുപറഞ്ഞതിന്റെ വിഷമത്തിലുള്ള ആത്മഹത്യയെന്നാണ് പൊലീസ് നൽകുന്ന സൂചന.
ശ്യാം-രേഖ ദമ്പതികളുടെ മകളാണ് അഹല്യ. ഇരുവരും കൂലിപ്പണിക്കാരാണ്. ഇന്ന് രാവിലെ അമ്മ ആശുപത്രിയിലേക്ക് പോകാനിറങ്ങിയപ്പോൾ കുട്ടി ഒപ്പം വരുന്നുവെന്ന് പറഞ്ഞ് വാശി പിടിച്ചു. പറ്റില്ലെന്ന് പറഞ്ഞ് അമ്മ കുട്ടിയെ വഴക്ക് പറഞ്ഞു. ഇതിൻ്റെ മനോവിഷമത്തിലാണ് കുട്ടി ജീവനൊടുക്കിയതെന്നാണ് സൂചന. വീട്ടിലെ ഫാനിൽ തുണി കെട്ടി മേശയിൽ കയറി നിന്ന് കുരുക്ക് കഴുത്തിലിട്ടതാകാമെന്നാണ് പൊലീസിന്റെ നിഗമനം.


+ There are no comments
Add yours