കൊട്ടാരക്കരയിൽ പുതിയ ഐടി പാർക്ക് വരുന്നു

Estimated read time 1 min read

‘കൊട്ടാരക്കരയിൽ ഐടി പാർക്ക് നിർമ്മിക്കും’

കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ പുതിയ ഐടി പാർക്ക് സ്ഥാപിക്കുന്നതിന് കിഫ്ബി അംഗീകാരം നൽകി. ധനമന്ത്രി കെഎൻ ബാലഗോപാൽ ഇതിനായി 160 കോടി രൂപ അനുവദിക്കുമെന്ന് അറിയിച്ചു. രവിനഗർ കല്ലട ജലസേചന പദ്ധതി സ്ഥലത്തെ അധിക ഭൂമിയിൽ കിഫ്ബി നിർവഹിക്കുന്ന പദ്ധതിയാണിത്. വികേന്ദ്രീകൃത ഐടി വികസനം മുൻനിർത്തി 2022-23 ൽ ബജറ്റിൽ പ്രഖ്യാപിച്ച ഇടനാഴിയുടെ ഭാഗമാണ് ഈ പദ്ധതി.

+ There are no comments

Add yours