വീട്ടിൽ ഒറ്റയ്ക്ക് താമസിച്ച് വന്ന റിട്ട. അധ്യാപികയെ ആക്രമിച്ച് സ്വർണം കവർന്നു. കുന്നുകര അഭയം വീട്ടിൽ മുരളീധരന്റെ ഭാര്യ ഇന്ദിരയാണ് ആക്രമണത്തിന് ഇരയായത്. പരിക്കേറ്റ് ഇന്ദിര തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് പെരുമ്പാവൂർ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം. ഇന്ദിരയുടെ കൊച്ചുമകളുടെ സുഹൃത്താണ് കസ്റ്റഡിയിലായത്.
ഒറ്റയ്ക്ക് താമസിക്കുന്നതിനാൽ പുറത്ത് നിന്ന് അറിയാത്ത ആരെങ്കിലും വന്നാൽ ഇന്ദിര വാതിൽ തുറക്കാറില്ലായിരുന്നു. എന്നാൽ കൊച്ചുമകളുടെ സുഹൃത്തും പരിചയകാരനുമായ പ്രതി വീട്ടിൽ വന്നപ്പോൾ ഇന്ദിര വീട്ടിനുള്ളിലേക്ക് ക്ഷണിക്കുകയായിരുന്നു. സംസാരിച്ചിരിക്കുന്നതിനിടയിൽ ഇയാൽ ഇന്ദിരയുടെ സ്വർണ മാല പൊട്ടിക്കാൻ ശ്രമിച്ചു. തടഞ്ഞ ഇന്ദിരയെ ആക്രമിച്ച് തലയൊട്ടിക്കും കൈക്കും കാലിനും പരിക്കേൽപ്പിച്ചു. പിന്നാലെ മാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു.
റിട്ട. അധ്യാപികയെ ആക്രമിച്ച് സ്വർണം കവർന്നു.കൊച്ചുമകളുടെ സുഹൃത്ത് പിടിയിൽ

+ There are no comments
Add yours