കടവന്ത്രയിലെ ബാറിൽ ഡിജെ പാർട്ടിക്കിടെ സംഘർഷം

Estimated read time 0 min read

കൊച്ചി കടവന്ത്രയിലെ ബാറിൽ ഡിജെ പാർട്ടിക്കിടെ സംഘർഷം. ഗുണ്ടാ സംഘത്തിലെ അംഗങ്ങൾ യുവതിയോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്ത ബാർ ജീവനക്കാരെയും ബൗൺസർമാരെയും സംഘം മർദിച്ചു. കടവന്ത്രയിലെ ബാറിലാണ് ഇന്നലെ ഗുണ്ടാ സംഘത്തിൽപ്പെട്ടവർ ബാർ ജീവനക്കാരെയും ബൗൺസർമാരെയും മർദിച്ചത്. തീവ്രവാദ കേസിൽ ജയിലിൽ കഴിയുന്ന കളമശ്ശേരി ഫിറോസിനെ സംഘത്തിൽപ്പെട്ടവരാണ് ഗുണ്ടായിസം കാണിച്ചത്. ബാറിൽ ഡിജെ പാർട്ടിക്കിടെ യുവതിയോട് ഗുണ്ടകൾ അപമരിയാതയായി പെരുമാറുകയായിരുന്നു. ഇത് ചോദ്യം ചെയ്തതോടെയാണ് ബാർ ജീവനക്കാർക്ക് മർദനമേൽക്കേണ്ടി വന്നത്.

+ There are no comments

Add yours