തൃശൂർ ചാവക്കാട് ദേശിയ പാത 66 ൽ വിള്ളൽ. ഒടുവിൽ അധികൃതർ….

Estimated read time 0 min read

തൃശൂർ ചാവക്കാട് ദേശിയ പാത 66 ൽ വിള്ളൽ. മണത്തലയിൽ നിർമ്മാണം നടക്കുന്ന മേൽപ്പാലത്തിനു മുകളിൽ ടാറിട്ട ഭാഗത്താണ് വിള്ളലുണ്ടായത്. സാമൂഹ്യ മാധ്യമങ്ങളിൽ ചിത്രങ്ങൾ പ്രചരിച്ചതോടെ രാത്രി തന്നെ അധികൃത സ്ഥലത്തെത്തി ടാറിട്ടു വിള്ളൽ അടച്ചു. മണത്തല വിശ്വനാഥ ക്ഷേത്രത്തിന് മുൻപിലെ മേൽപ്പാലത്തിനു മുകളിലെ ടാറിട്ട ഭാഗത്താണ് 50 ഓളം മീറ്റർ നീളത്തിൽ വലിയ വിള്ളൽ വീണത്.

ഇന്നലെ വൈകുന്നേരമാണ് പാലത്തിൽ വിള്ളൽ കാണുന്നത്. തുടർന്ന് റോഡിലെ വിള്ളലിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. നിർമാണ പ്രവർത്തികൾ തുടർന്നുകൊണ്ടിരിക്കുന്ന മേൽപ്പാലത്തിലാണ് വിള്ളൽ കണ്ടെത്തിയത്. നിലവിൽ ഈ ഭാഗം ഗതാഗത്തിന് തുറന്നു കൊടുത്തിട്ടില്ല. വിള്ളലിലൂടെ വെള്ളം ഇറങ്ങി മലപ്പുറത്ത് ഉണ്ടായത് പോലെ പാലം തകരുമോ എന്ന ഭീതിയിലാണ് നാട്ടുകാർ.

+ There are no comments

Add yours