മലപ്പുറത്ത് പുതിയ ആറുവരി ദേശീയപാത തകർന്നു!

Estimated read time 1 min read

മലപ്പുറത്ത് പുതിയ ആറുവരി ദേശീയപാത തകർന്നു!

നിർമാണത്തിനിടെ ദേശീയപാത 66ലെ 6 വരിപ്പാത ഇടിഞ്ഞുവീണു. കോഴിക്കോട്-തൃശ്ശൂർ ദേശീയ പാതയിലാണ് അപകടം. മലപ്പുറം ജില്ലയിലെ കൂരിയാടിനും കൊളപ്പുറത്തിനും ഇടയിലാണ് റോഡ് തകർന്ന് വീണത്. ദേശീയപാതയുടെ ഒരുഭാഗം സർവീസ് റോഡിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. സർവീസ് റോഡിലൂടെ യാത്ര ചെയ്തിരുന്ന കാറിന് മുകളിലേക്കാണ് ആറുവരിപ്പാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണത്. ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

+ There are no comments

Add yours