ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
മെയ് 18, ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം. മ്യൂസിയങ്ങളുടെ പ്രാധാന്യം പൊതുജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഇൻ്റർനാഷണൽ കൗൺസിൽ ഓഫ് മ്യൂസിയംസിന്റെ നേതൃത്വത്തിൽ 1977 മുതൽ ആണ് അന്താരാഷ്ട്ര മ്യൂസിയം ദിനമായി ആചരിക്കുന്നത്. അതിദ്രുതം മാറിക്കൊണ്ടിരിക്കുന്ന സമൂഹത്തിൽ മ്യൂസിയങ്ങളുടെ ഭാവി എന്നതാണ് ഈ വർഷത്തെ പ്രമേയം.
അന്താരാഷ്ട്ര മ്യൂസിയം ദിനമായ ഇന്ന് (മെയ് 18) ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (ASI) കീഴിലുള്ള മ്യൂസിയങ്ങളിലേക്കും ചരിത്ര സ്ഥലങ്ങളിലേക്കും സൗജന്യ പ്രവേശനം നൽകുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചു. ASIയുടെ കീഴിൽ 52 മ്യൂസിയങ്ങളും 3,698 ചരിത്ര സ്ഥലങ്ങളുമാണ് ഇന്ത്യയിലുള്ളത്. കേരളത്തിൽ മട്ടാഞ്ചേരി, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലെ മ്യൂസിയങ്ങളും ഇതിൽപെടും.


+ There are no comments
Add yours