മരണപ്പെട്ടെന്ന് സ്വയം വാർത്ത കൊടുത്തു തട്ടിപ്പ് നടത്തിയ പ്രതിയെ കോട്ടയം ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തു. കുമാരനല്ലൂർ സ്വദേശിയായ സജീവ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വർണ്ണപ്പണയ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് നാലരലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്.
തുടർന്ന് തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ട പ്രതി പത്രങ്ങളിൽ മരണപ്പെട്ടു എന്ന് പരസ്യം നൽകുകയായിരുന്നു.
2023 ലായിരുന്നു കേസിന് ആസ്‌പദമായ സംഭവം. നാലു തവണയായി സ്വർണ്ണം പണയം വെച്ചാണ് നാലു ലക്ഷത്തി മുപ്പത്തി ഒമ്പതിനായിരം രൂപ സജീവ് എന്ന സുബി വാങ്ങിയത്. തുടർന്ന് തമിഴ്‌നാട്ടിലേക്ക് മുങ്ങി. പിന്നാലെ മരണപ്പെട്ടു എന്ന് ഇയാൾ തന്നെ പത്രത്തിൽ വാർത്ത കൊടുത്തു.
നാട്ടുകാർ അടക്കം എല്ലാവരും ഇത് വിശ്വസിച്ചു എങ്കിലും പൊലീസിന് ചില സംശയങ്ങൾ ഉണ്ടായി. ആ സംശയം എത്തി നിന്നത് ഭാര്യയുടെ ഫോണിലേക്ക് വന്ന ഒരു ഫോൺകോളിലാണ്.
മരണപ്പെട്ടെന്ന് സ്വയം വാർത്ത കൊടുത്തു തട്ടിപ്പ് നടത്തിയ പ്രതി അറസ്റ്റിൽ

+ There are no comments
Add yours