A പ്രദീപ് കുമാർ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി
മുൻ MLA A പ്രദീപ് കുമാർ മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറി. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവ് നൽകി. KK രാഗേഷ് CPM കണ്ണൂർ ജില്ല സെക്രട്ടറിയായി പോയ ഒഴിവിലാണ് പുതിയ നിയമനം. CPIM സംസ്ഥാന കമ്മറ്റി അംഗവും കോഴിക്കോട് സ്വദേശിയുമാണ് അദ്ദേഹം. കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ നിന്ന് രണ്ട് തവണ തുടർച്ചയായി ജനപ്രധിനിധിയായ ആളാണ് പ്രദീപ് കുമാർ.


+ There are no comments
Add yours