നവജാത ശിശുക്കൾക്ക് ജനന സർട്ടിഫിക്കറ്റ് ലഭിച്ചയുടൻ ആധാർ എന്റോൾമെന്റ്…..

Estimated read time 1 min read

ഇനിമുതൽ നവജാത ശിശുക്കൾക്ക് ആധാറിന് എന്റേ്റോൾ ചെയ്യാനാകും. അഞ്ചു വയസ്സുവരെയുള്ള കുട്ടികളുടെ ആധാർ എന്റോൾമെന്റ്റ് സമയത്ത് ബയോമെട്രിക്സ് (വിരലടയാളം, കൃഷ്ണമണി രേഖ) ശേഖരിക്കില്ല. ജനന സർട്ടിഫിക്കറ്റ് ലഭിച്ചയുടൻ ആധാർ എന്റോൾമെന്റ് പൂർത്തിയാക്കുന്നത് സർക്കാർ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കും.

അഞ്ചാം വയസിലും പതിനഞ്ചാം വയസിലും ബയോമെട്രിക്സ് നിർബന്ധമായും പുതുക്കണം. അഞ്ചാം വയസ്സിലെ പുതുക്കൽ ഏഴു വയസ്സിനുള്ളിലും 15 വയസ്സിലെ പുതുക്കൽ 17 വയസ്സിനുള്ളിലും നടത്തിയാൽ മാത്രമേ പുതുക്കൽ സൗകര്യം സൗജന്യമായി ലഭിക്കൂ. പുതുക്കൽ നടത്താത്തവ അസാധുവായേക്കും.

കൃത്യസമയത്ത് ബയോമെട്രിക് പുതുക്കൽ നടത്തിയാൽ നീറ്റ്, ജെഇഇ മറ്റ് മത്സര പരീക്ഷകൾ എന്നിവയുടെ രജിസ്ട്രേഷനിലെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാം. ആധാറിൽ മൊബൈൽ നമ്പറും ഇ -മെയിലും നൽകണം

+ There are no comments

Add yours