വനം വകുപ്പ് കസ്റ്റഡിയിൽ എടുത്തയാളെ ബലമായി മോചിപ്പിച്ച് കെയു ജനീഷ് കുമാർ എംഎൽഎ.

Estimated read time 0 min read

കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ കേസിൽ വനം വകുപ്പ് കസ്റ്റഡിയിൽ എടുത്തയാളെ ബലമായി മോചിപ്പിച്ച് കെയു ജനീഷ് കുമാർ എംഎൽഎ. കോന്നി പാടം ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത ആളെയാണ് എൽഎൽഎ നേരിട്ടെത്തി മോചിപ്പിച്ചത്.

കൈതകൃഷി ചെയ്യാനായി സ്ഥലം പാട്ടത്തിന് എടുത്തവർ സോളർ വേലിയിൽ കൂടിയ തോതിൽ വൈദ്യുതി കടത്തി വിട്ടതാണ് ആന ഷോക്കടിച്ച് ചരിയാൻ കാരണമെന്ന് വനം വകുപ്പിന്റെ സംശയം. ഇതേത്തുടർന്നാണ് സ്ഥലം പാട്ടത്തിനെടുത്തയാളുടെ സാഹയിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. വിവരമറിഞ്ഞെത്തിയ എംഎൽഎ വനം വകുപ്പിന്റെ കസ്റ്റഡിയിൽ നിന്ന് ഇയാളെ മോചിപ്പിക്കുകയായിരുന്നു. ഫോറസ്റ്റ് ഓഫീസിൽ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

+ There are no comments

Add yours