തടിയാ എന്ന് വിളിച്ച് കളിയാക്കി; വെടിവച്ച് യുവാവ്
തടിയൻ എന്ന് വിളിച്ച് കളിയാക്കിയവരെ പിന്തുടർന്ന് വെടിവച്ച് വീഴ്ത്തിയ യുവാവ് പിടിയിൽ. UPയിലെ ഗോരഖ് പൂരിലാണ് സംഭവം. ബെൽഘാട്ട് സ്വദേശി അർജുൻ ചൗഹാനാണ് അമിതവണ്ണത്തിന്റെ പേരിൽ കളിയാക്കിയവർക്ക് നേരേ വെടിയുതിർത്തത്. അനിൽ, ശുഭം എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അർജുന്റെ കൂടെ ഉണ്ടായിരുന്ന സുഹൃത്ത് ആസിഫിനെയും പൊലീസ് അറസ്റ്റ് ചെയ്തതായി അറിയിച്ചു.


+ There are no comments
Add yours