കോൺഗ്രസ് നേതാവ് എംജി കണ്ണൻ അന്തരിച്ചു
പത്തനംതിട്ട DCC വൈസ് പ്രസിഡന്റ് എംജി കണ്ണൻ (42) അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ അടൂർ നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു കണ്ണൻ. 2 തവണ ജില്ലാ പഞ്ചായത്ത് അംഗവും ചെന്നീർക്കര ഗ്രാമപഞ്ചായത്ത് അംഗവുമായി. ചെന്നീർക്കര മാത്തൂർ സ്വദേശിയാണ്. സംസ്കാരം നാളെ വൈകിട്ട് അഞ്ചിന് വീട്ടുവളപ്പിൽ നടക്കും.
കോൺഗ്രസ് നേതാവ് എംജി കണ്ണൻ അന്തരിച്ചു

+ There are no comments
Add yours