വാഴ കുലച്ചില്ല; നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃ കമ്മീഷൻ
വാഴകൾ കുലയ്ക്കാത്തതിന് കർഷകന് നഴ്സറി ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് വിധിച്ച് ഉപഭോക്തൃ കമ്മീഷൻ. മലപ്പുറം കരിമ്പൻതൊട്ടിയിൽ അലവിയാണ് പരാതിക്കാരൻ. ചുങ്കത്തറ കാർഷിക നഴ്സറിയിൽ നിന്നാണ് 150 നേന്ത്രവാഴ ഉൾപ്പെടെയുള്ള കന്നുകൾ വാങ്ങിയത്. 10 മാസം കൊണ്ട് കുലക്കുന്നതിനാൽ ഓണവിപണിയിൽ വിൽക്കാമെന്ന് കരുതിയാണ് വാങ്ങിയത്. എന്നാൽ സമയത്ത് കുലച്ചില്ലെന്ന് മാത്രമല്ല നേന്ത്രന് പകരം മറ്റൊരിനം കന്നാണ് ലഭിച്ചത്.


+ There are no comments
Add yours