ആമ്പുലൻസ് രോഗികൾക്കല്ല; ലഹരി കച്ചവടത്തിന്
തൃശൂരിൽ ആംബുലൻസിൻ്റെ മറവിൽ നടത്തിയ വൻ ലഹരി കച്ചവടം കണ്ടെത്തി പൊലീസ്. സംഭവത്തിൽ 2 യുവാക്കൾ പിടിയിൽ. ഇവരിൽ നിന്ന് MDMA കണ്ടെടുത്തു. ചേറ്റുവ സ്വദേശി നസറുദ്ദീൻ, ചാവക്കാട് സ്വദേശി അഫ്സസാദ് എന്നിവരാണ് പിടിയിലായത്. ചേറ്റുവ പാലത്തിന് സമീപമാണ് ഇവർ ആംബുലൻസ് നിർത്തി ഇടാറ്. ആവശ്യക്കാർക്ക് അവർ പറയുന്ന സ്ഥലങ്ങളിലേക്ക് ആംബുലൻസിൽ രാസ ലഹരി എത്തിച്ചു നൽകുകയാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.


+ There are no comments
Add yours