കൈക്കൂലി കേസിൽ ഓവർസിയർ അറസ്റ്റിൽ
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കൈക്കൂലി കേസിൽ ഉദ്യോഗസ്ഥർ പിടിക്കപ്പെടുന്ന വാർത്തകളാണ് പുറത്തുവരുന്നത്. അത്തരത്തിൽ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായിരിക്കുകയാണ് തിരുവനന്തപുരം കോർപ്പറേഷൻ തിരുവല്ലം സോണൽ ഓഫീസിലെ ഓവർസിയർ പത്രോസ്. പാച്ചല്ലൂർ സ്വദേശിയുടെ പരാതിയെ തുടർന്ന് വിജിലൻസ് നടത്തിയ ഓപ്പറേഷൻ സ്പോട്ട് ട്രാപ്പിലാണ് പത്രോസ് കുടുങ്ങിയത്. കെട്ടിട പെർമിറ്റിനായി പരാതിക്കാരനോട് 5000രൂപ വാങ്ങവേയാണ് അറസ്റ്റ്.


+ There are no comments
Add yours