മലപ്പുറത്ത് വൻ കുഴൽപ്പണ വേട്ട

Estimated read time 0 min read

സംസ്ഥാനത്ത് വൻ കുഴൽപ്പണ വേട്ട

സംസ്ഥാനത്ത് വൻ കുഴൽപ്പണ വേട്ട നടന്നു. മലപ്പുറം ജില്ലയിലെ വണ്ടൂരിൽ നിന്ന് 1,91,48000 രൂപയുമായി രണ്ട് പേർ പൊലീസിന്റെ പിടിയിലായി. മലപ്പുറം രാമപുരം സ്വദേശി തസ്ലിം ആരിഫ്, മുണ്ടുപറമ്പ് സ്വദേശി മുഹമ്മദ് ഹനീഫ എന്നിവരെയാണ് പിടികൂടിയത്. കാറിൻ്റെ സീറ്റിനോട് ചേർത്ത് രഹസ്യ അറകളിലായി ഒളിപ്പിച്ച് വച്ച് ബെംഗളൂരുവിൽ നിന്ന് മലപ്പുറത്തേക്ക് കടത്തുകയായിരുന്നു പണം.

+ There are no comments

Add yours