ഐപിഎൽ അനിശ്ചിതകാലത്തേക്ക് റദ്ദാക്കി
ഇന്ത്യ-പാകിസ്ഥാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ IPL മത്സരങ്ങൾ നിർത്തിവെക്കാൻ BCCI തീരുമാനിച്ചു. കളിക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്നാണ് സൂചന. സിന്ദൂർ സൈനിക നടപടിക്ക് ശേഷം അതിർത്തിയിൽ ഇന്നലെ രാത്രി നടന്ന ഇന്ത്യ-പാക് സംഘർഷം ക്രിക്കറ്റ് ലോകത്തെയും പിടിച്ചുകുലുക്കിയിരുന്നു. IPLൽ ഇന്നലെ ധരംശാലയിൽ നടന്ന പഞ്ചാബ്-ഡൽഹി മത്സരം സംഘർഷത്തെത്തുടർന്ന് ഉപേക്ഷിച്ചിരുന്നു.


+ There are no comments
Add yours