നടിക്ക് ക്ഷേത്രം നിർമിച്ച് പൂജ നടത്തി ആരാധകൻ;
തെന്നിന്ത്യൻ സൂപ്പർ താരം സാമന്ത റുത്ത് പ്രഭുവിനായി ക്ഷേത്രം നിർമിച്ച് ആരാധകൻ. നടിയുടെ 38-ാം ജന്മദിനത്തിനാണ് സന്ദീപ് എന്ന വ്യക്തി ക്ഷേത്രം തുറന്നത്. ഇവിടെ നടിയുടെ രണ്ടു പ്രതിമകളും സ്ഥാപിച്ചിട്ടുണ്ട്. ആന്ധ്രയിലെ അലപ്പാടു ഗ്രാമത്തിൽ നിന്നുള്ളയാളാണ് സന്ദീപ്. ക്ഷേത്രം തുറന്ന ആരാധകൻ ഇവിടെ പ്രാർത്ഥനയും പൂജയും നടത്തി. ഇതിന്റെ വീഡിയോയും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇവ പെട്ടെന്ന് വൈറലാവുകയും ചെയ്തു.
സാമന്തയുടെ ക്ഷേത്രം നിർമിച്ച് ആരാധകൻ. വൈറൽ

+ There are no comments
Add yours