ആറന്മുളയിൽ പ്രധാനമന്ത്രിയെ  വിമർശിച്ച അസം സ്വദേശി റിമാൻഡിൽ

Estimated read time 1 min read

മോദിക്കെതിരെ പോസ്റ്റ്; ആറന്മുളയിൽ ഒരാൾ കസ്റ്റഡിയിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫേസ് ബുക്കിൽ വിമർശിച്ച അസം സ്വദേശിയെ റിമാൻഡ് ചെയ്‌തു. ദിബ്രുഗഡ് സോണിട്ട്പുർ ബോകജൻ ജാഗ്ലോവനി ഇദ്രിഷ് അലിയാണ് (23) ആറന്മുളയിൽ പിടിയിലായത്. BNS 196 വകുപ്പ് ചുമത്തിയാണ് കേസ്. ആറന്മുള നാൽക്കാലിക്കൽ പാലത്തിനു സമീപം മത്സ്യക്കച്ചവട കടയിലെ തൊഴിലാളിയാണ് അറസ്റ്റിലായ ആൾ. BJP ആറന്മുള മണ്ഡലം പ്രസിഡന്റ് ദീപ ജി നായരുടെ പരാതിയിലാണ് അറസ്റ്റ്.

+ There are no comments

Add yours