തമിഴ്‌നാട് മന്ത്രിസഭയിൽ നിന്ന് രണ്ട് മന്ത്രിമാർ രാജിവെച്ചു

Estimated read time 0 min read

ഒടുവിൽ രാജിവെച്ച് മന്ത്രിമാർ

തമിഴ്‌നാട് മന്ത്രിസഭയിൽ നിന്ന് രണ്ട് മന്ത്രിമാർ രാജിവെച്ചു. വൈദ്യുതി, എക്സൈസ് വകുപ്പ് മന്ത്രി സെന്തിൽ ബാലാജിയും വനംവകുപ്പ് മന്ത്രി കെ പൊന്മുടിയുമാണ് രാജി വച്ചത്. അഴിമതിക്കേസിൽ സുപ്രീം കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് സെന്തിൽ ബാലാജി രാജിവെച്ചത്. ലൈംഗിക തൊഴിലാളികളെയും ഹൈന്ദവ ദൈവങ്ങളെയും അപമാനിച്ച കേസിൽ ഹൈക്കോടതി കേസെടുത്തതിനെ തുടർന്നാണ് കെ പൊന്മുടിയുടെ രാജി.

+ There are no comments

Add yours