അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ അറുപതുകാരൻ കൊല്ലപ്പെട്ടു. പുതൂർ സ്വർണഗദ്ധ ഊരിലെ കാളിയാണ് മരിച്ചത്. ഇന്ന് രാവിലെ വനത്തിൽ വിറക് ശേഖരിക്കുന്നതിനിടെയാണ് കാളിയെ കാട്ടാന ആക്രമിച്ചത്. തുമ്പിക്കെ കൊണ്ട് ആന കാളിയെ അടിച്ചു വീഴ്ത്തി നെഞ്ചിൽ ചവിട്ടിയതാണ് മരണത്തിന് ഇടയാക്കിയത് എന്നാണ് റിപ്പോർട്ടുകൾ. കാട്ടാന ആക്രമണത്തിൽ സംസ്ഥാനത്ത് നാല് ദിവസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ മരണമാണിത്.
അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ അറുപതുകാരൻ കൊല്ലപ്പെട്ടു.

+ There are no comments
Add yours