കൊച്ചിയിൽ കഞ്ചാവുമായി രണ്ട് പ്രമുഖ സിനിമ സംവിധായകർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ.

Estimated read time 1 min read

കൊച്ചിയിൽ കഞ്ചാവുമായി രണ്ട് സിനിമ സംവിധായകർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. തല്ലുമാല സിനിമയുടെ സംവിധായകൻ ഖാലിദ് റഹ്മാനും തമാശ സിനിമയുടെ സംവിധായകൻ അഷ്റഫ് ഹംസയുമാണ് പിടിയിലായത്. കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നാണ് കഞ്ചാവുമായി പിടിയിലായത്. ഇവരിൽ നിന്ന് 1.5 ഗ്രാം കഞ്ചാവ് പിടികൂടി. ഇരുവരും വർഷങ്ങളായി ലഹരി ഉപയോഗിക്കാറുണ്ട് എന്ന് എക്സ്ക്സൈസിനോട് സമ്മതിച്ചു.

രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സംവിധായകർ കഞ്ചാവുമായി പിടിയിലായത്. 506-ാം നമ്പർ ഫ്ളാറ്റിൽ നിന്നാണ് ഇവർ ഉൾപ്പെടെ മൂന്നുപേരെ പിടികൂടിയത്. സ്റ്റേഷൻ ജാമ്യം ലഭിക്കുന്ന കേസാണിതെന്ന് എക്സൈസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സിനിമ മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച് ചർച്ചകൾ നടക്കുന്നതിനിടെയാണ് സംവിധായകർ കഞ്ചാവുമായി പിടിയിലാകുന്നത്.

സംവിധായകനും ഛായഗ്രഹകനുമായി സമീർ താഹിറിൻ്റെ ഉടമസ്ഥതയിലാണ് ഫ്ളാറ്റുള്ളത്. പിടിയിലായ മറ്റൊരാൾക്ക് സിനിമ മേഖലയിലുള്ളതല്ല. പുലർച്ചെ ഒരു മണിയോടെയായിരുന്നു എക്സൈസിന്റെ പരിശോധന നടന്നത്. ഉപയോഗത്തിന് വേണ്ടി എത്തിച്ച കഞ്ചാവാണെന്ന് എക്സൈസ് വ്യക്തമാക്കി.

+ There are no comments

Add yours