കോപ്പ ഡെൽ റേ, എൽ ക്ലാസിക്കോ ഫൈനലിൽ റയൽ മാഡ്രിഡിനെ തകർത്ത്  ബാഴ്സ

Estimated read time 1 min read

റയൽ മാഡ്രിഡിനെ വീഴ്ത്തി കപ്പുയർത്തി ബാഴ്സ

ഫുട്ബോൾ ആരാധകർ ആവേശത്തോടെ കാത്തിരുന്ന കോപ്പ ഡെൽ റേ, എൽ ക്ലാസിക്കോ ഫൈനലിൽ ബാഴ്‌സലോണയ്ക്ക് ജയം. റയൽ മാഡ്രിഡിനെ രണ്ടിനെതിരെ 3 ഗോളുകൾക്കാണ് ബാഴ്സ പരാജയപ്പെടുത്തിയത്. ബാഴ്‌സയുടെ 32-ാം കിരീടമാണിത്. ഈ സീസണിൽ മൂന്നാം തവണയാണ് ബാഴ്‌സയോട് മാഡ്രിഡ് തോൽവി നുണയുന്നത്. ചാംപ്യൻസ് ലീഗിൽ നിന്ന് പുറത്തായി പ്രതിരോധത്തിലായ റയൽ പരിശീലകൻ കാർലോ ആഞ്ചലോട്ടിക്കും ഏറെ നിർണാകമായിരുന്നു ഈ എൽ ക്ലാസിക്കോ.

+ There are no comments

Add yours