വർഷത്തെ തൃശൂർ പൂരത്തിന് സുരക്ഷയാക്കായി നാലായിരത്തിലേറെ പൊലീസുകാരെ വിനിയോഗിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ഡോ. ഷേഖ് ദർവേഷ് സാഹിബ് തൃശൂരിൽ പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേന്ദ്ര സേനയുടെ ഉൾപ്പെടെ സേവനം തേടിയിട്ടുണ്ടെന്നും പൂരം മികച്ചരീതിയിൽ സംഘടിപ്പിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്നും കഴിഞ്ഞ തവണത്തെ പ്രതിസന്ധികൾ ഇത്തവണ ഉണ്ടാകില്ലെന്നും ഡിജിപി പറഞ്ഞു. പൂരം വെടിക്കെട്ടിന് പൊലീസ് തയാറാക്കിയ പ്ലാൻ ഡിജിപി പരിശോധിക്കുകയും വെടിക്കെട്ട് നടത്താനായുള്ള തിരുവമ്പാടിയുടെയും പാറമേക്കാവിൻ്റെയും സ്ഥലങ്ങൾ തേക്കിൻ കാട് മൈതാനത്തെത്തി അദ്ദേഹം സന്ദർശിക്കുകയും ചെയ്‌തു. തുടർന്ന് സിറ്റി പോലീസ് കമ്മിഷണറുടെ ഓഫീസിൽ യോഗം ചേർന്നു. പൂരം കലക്കൽ സംഭവത്തിൽ നടക്കുന്ന ത്രിതല അന്വേഷണത്തിൽ മനോജ് എബ്രഹാമിന്റെ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും സർക്കാരാണ് ബാക്കി കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും. കൂടുതൽ പ്രതികരിക്കാനല്ലെന്നും അദ്ദേഹം വ്യക്തമാക്കി.


+ There are no comments
Add yours