എംഡിഎംഎയുമായി യുവാവ് പിടിയിൽ

Estimated read time 0 min read

എംഡിഎംഎയുമായി യുവാവ് പിടിയിൽ

മലപ്പുറം വേങ്ങരയിൽ 11.267ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. പാക്കടപ്പുറായ ബാലൻ പീടിക സ്വദേശി മുഹമ്മദ് ജൽജസാണ് പിടിയിലായത്. പരപ്പനങ്ങാടി എക്സൈസ് റെയിഞ്ച് ഉദ്യോഗസ്ഥരും കണ്ണമംഗലം കർമ്മ സേന അംഗങ്ങളും നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. ഇയാൾ കാറിൽ ലഹരി വിൽപന നടത്തിയിരുന്നതായി എക്സൈസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ലഹരി പിടിച്ചെടുത്തത്.

+ There are no comments

Add yours