പാപ്പയ്ക്കു വിടചൊല്ലി ലോകം, സംസ്കാര ചടങ്ങുകൾക്കു സാക്ഷിയായി വിശ്വാസ സാഗരം
അശരണരുടെയും നിസ്വരുടെയും പക്ഷം ചേർന്ന് മാനവരാശിയുടെ ഹൃദയം കവർന്ന, കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയ്ക്ക് അന്ത്യ യാത്രാമൊഴിയേകി ലോകം. പാപ്പയുടെ സംസ്കാര ചടങ്ങുകൾക്കു വത്തിക്കാനിൽ തുടക്കമായി. ഒന്നര മണിക്കൂറോളം നീണ്ട ദിവ്യബലിക്കു ശേഷം പാപ്പയുടെ ഭൗതിക ശരീരം സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്കു തിരികെക്കൊണ്ടുപോകും. അവിടെ നിന്നു 4 കിലോമീറ്റർ അകലെ, സെന്റ് മേരി മേജർ ബസിലിക്കയിലാണ് സംസ്കാരം.


+ There are no comments
Add yours