ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ്റെ വീടിന് മുന്നിലെ പൊട്ടിത്തെറി.. കൂടുതൽ വിവരങ്ങൾ പുറത്ത്

Estimated read time 0 min read

തൃശൂർ: ബിജെപി സംസ്ഥാന വൈസ് പ്രസി ഡന്റ് ശോഭ സുരേന്ദ്രൻ്റെ വീടിന് മുന്നിലെ പൊട്ടിത്തെറിയിൽ ദുരൂഹതയില്ല. പൊട്ടിയത് പടക്കമാണെന്ന് പോലീസ് അറിയിച്ചു.

പ്രദേശവാസികളായ മൂന്നു യുവാക്കളാണ് ശോഭാ സുരേന്ദ്രൻ്റെ വീടിന് മുമ്പിൽ പടക്കം പൊട്ടിച്ചതെന്ന് കണ്ടെത്തി. ഈസ്റ്ററിന് വാ ങ്ങിയ പടക്കമാണ് പൊട്ടിച്ചതെന്നാണ് യുവാ ക്കൾ പോലീസിനോട് വിശദീകരിച്ചത്.

പൊട്ടിത്തെറി ശബ്ദം കേട്ട ശേഷം പോലീസ് വന്നതോടെ യുവാക്കൾ പേടിച്ച് മിണ്ടാതിരു ന്നു. സ്വന്തം വീടിന് മുന്നിലാണ് സുഹൃത്തു ക്കൾക്കൊപ്പം പടക്കം പൊട്ടിച്ചെന്നാണ് യു വാവിന്റെ മൊഴി. അലക്ഷ്യമായി പടക്കം പൊ ട്ടിച്ചതിന് മാത്രം കേസെടുത്ത് യുവാക്കളെ വി ട്ടയക്കും.

+ There are no comments

Add yours