മാർപ്പാപ്പയ്ക്ക് ഇന്ന് യാത്രയയപ്പ്
അന്തരിച്ച ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങ് ഇന്ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30 മുതൽ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ആരംഭിക്കും. ദിവ്യ ബലിയോടെയാണ് ചടങ്ങുകൾ ആരംഭിക്കുന്നത്. ഭൗതിക ശരീരം സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നിന്നും സെന്റ് മേരി മേജർ ബസിലിക്കയിലേക്ക് സംസ്കാരത്തിനായി കൊണ്ടുപോകും. ദിവസങ്ങളായി നടന്ന പൊതുദർശനത്തിൽ ലക്ഷങ്ങളാണ് പങ്കെടുത്തത്. ഇന്ത്യയിൽ നിന്നും രാഷ്ട്രപതിയും പങ്കെടുത്തിരുന്നു


+ There are no comments
Add yours