കുരുവിലശ്ശേരി സർവ്വീസ് സഹകരണ ബാങ്കിൽ തട്ടിപ്പ് നടത്തി.കോടികൾ തട്ടിയെടുത്ത മുൻ അസിസ്റ്റൻറ് സെക്രട്ടറി അറസ്റ്റിൽ. മാള കുരുവിലശ്ശേരി സർവ്വീസ് സഹകരണ ബാങ്കിൽ (ഇപ്പോൾ മാള സർവ്വീസ് സഹകരണ ബാങ്ക്) അസിസ്റ്റൻറ് സെക്രട്ടറിയായിരുന്ന കുരുവിലശ്ശേരി മാവേലിക്കഴ കപ്ളിങ്ങാട്ട് വീട്ടിൽ സജീവനെ 54സഹകരണ ബാങ്കിലെ സെക്രട്ടറി നിക്സൺ 2024 ഡിസമ്പറിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തൃശ്ശൂർ റൂറൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 2011 ഡിസമ്പർ 3മുതൽ 2019 നവമ്പർ 5 വരെ മാള കുരുവിലശ്ശേരി സഹകരണ ബാങ്കിലെ പ്രസിഡണ്ട് ആയിരുന്ന എആർ രാധാകൃഷ്ണൻ, അസിസ്റ്റൻറ് സെക്രട്ടറിയായിരുന്ന സജീവൻ, ജൂനിയർ ക്ളാർക്ക് ഡോജൊ എന്നിവർ ചേർന്ന് സഹകരണ ബാങ്കിലെ അംഗങ്ങളുടെ പേരിൽ വ്യാജ രേഖകൾ ഉണ്ടാക്കിയും പ്രതികളുടെ കുടുംബാംഗങ്ങളുടെ പേരിൽ മതിയായ ഈട് ഇല്ലാതെ 29782585/_ രൂപ യാണ് തട്ടിയെടുത്തത്. മാള പോലീസ്സിൽ പരാതി നൽകിയതിനെ തുടർന്ന്.എഫ്ഐആർ രജിസ്റ്റർ ചെയ്തു.പിന്നീട് കേസ് തൃശ്ശൂർ റൂറൽ ക്രൈംബ്രാഞ്ചിന് കൈമാറുകയാണ് ഉണ്ടായത്. പടം പ്രതി.


+ There are no comments
Add yours