തൃശൂരിൽ നല്ല നടപ്പ് ജാമ്യവ്യവസ്ഥ  ലംഘിച്ച 3 പേർ  കരുതൽ തടങ്കലിൽ*

Estimated read time 1 min read

*ഓപ്പറേഷൻ പ്രോ പബ്ലികോ (OPERATION PRO – PUBLICO)*

*നല്ല നടപ്പ് ജാമ്യവ്യവസ്ഥ  ലംഘിച്ച 3 പേർ  കരുതൽ തടങ്കലിൽ*

നല്ല നടപ്പിനുള്ള ജാമ്യ വ്യവസ്ഥ ലംഘിച്ച് പുതിയ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടതിനെ തുടർന്നാണ് പടിയം മുറ്റിച്ചൂർ സ്വദേശി ഹിരത്ത് (25), പടിയം പുളംമ്പുഴക്കടവ് സ്വദേശി ഫ്രാങ്കോ (51), വലപ്പാട് സ്വദേശി ജിത്ത് (34) എന്നിവരെ BNSS  വകുപ്പ് 141 പ്രകാരം  തടങ്കലിലാക്കിയത്.

നിരന്തരം പൊതുസമാധാനം തകർക്കുന്ന രീതിയിലുള്ള ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഒരാളെ അതിൽ നിന്നും തടയുന്നതിനായി, സബ്- ഡിവിഷണൽ മജിസ്ട്രേറ്റ്  കോടതി ഇയാളിൽ നിന്ന് നാഗരിക സുരക്ഷാ സംഹിത (BNSS) 2023-ലെ വകുപ്പ് 126 / 129 പ്രകാരം  ബോണ്ട് വാങ്ങുന്നു. ഈ ബോണ്ടിൽ, ആ വ്യക്തി നിശ്ചിത കാലയളവിലേക്ക് ക്രിമിനൽ പ്രവൃത്തികളിൽ ഏർപ്പെടുകയില്ലെന്ന് സ്വന്തം ജാമ്യത്തിലോ മറ്റ് രണ്ട് പേരുടെ ജാമ്യക്കാരോടൊപ്പമോ ഉറപ്പുനൽകണം. ഈ പ്രക്രിയയെ ആണ് ‘നല്ല നടപ്പിന് ജാമ്യം എടുക്കുക’ എന്ന് പറയുന്നത്. ഇത്തരത്തിൽ ബോണ്ട് വാങ്ങിയ ആൾ നല്ല നടപ്പിന് എടുത്തിട്ടുള്ള ജാമ്യകാലാവധി തീരുന്നതിന് മുമ്പ് പുതിയൊരു  ക്രമിനൽ കേസുകളിൽ പ്രതിയായി ഉൾപ്പെടുകയാണെങ്കിൽ ഈ കേസ് ജാമ്യം ലഭിക്കുന്ന കേസാണെങ്കിലും നല്ല നടപ്പിനുള്ള ജാമ്യക്കാലാവധി തീരുന്നത് വരെ ഇയാളെ BNSS  വകുപ്പ് 141 പ്രകാരം ജാമ്യമില്ലാതെ ജയിലിൽ  പാർപ്പിക്കും.
 
പടിയം മുറ്റിച്ചൂർ സ്വദേശി കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ ഹിരത്ത് 25 വയസ്  എന്നയാൾ വാടാനപ്പള്ളി, അന്തിക്കാട്, വലപ്പാട് പോലീസ് സ്റ്റേഷനുകളിലായി വധശ്രമം, ഗഞ്ചാവ് വിൽപനക്കായി കൈവശം സൂക്ഷിക്കുക, പോലീസ് ഉദ്യോഗസ്ഥരുടെ ഔദ്ദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തുക, അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തുക, അടിപിടി തുടങ്ങി 7 ക്രമിനൽ കേസുകളിലും പൊതുസമാധാനം തകർക്കുന്ന തരത്തിലുള്ള ക്രിമിനൽ പ്രവർത്തികളിലും ഏർപ്പെട്ടതിനെ തുടർന്ന് ഇയാൾക്കെതിരെ അന്തിക്കാട് പോലീസ് സ്റ്റേഷനിൽ നിന്നും സബ്- ഡിവിഷണൽ മജിസ്ട്രേറ്റ്  കോടതിക്ക് റിപ്പോർട്ട് നൽകിയത് പ്രകാരം കോടതി ഹിരത്തിനെ വിളിച്ച് വരുത്തി ഒരു വർഷക്കാലത്തേക്ക് നല്ല നടപ്പിനുള്ള ബോണ്ട് എടുപ്പിച്ചിരുന്നു. എന്നാൽ ഈ ബോണ്ട് വ്യവസ്ഥ നിലവിലിരിക്കെ നല്ല നടപ്പ് ജാമ്യ വ്യവസ്ഥ ലംഘിച്ച് അന്തിക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു വധശ്രമ കേസിൽ പ്രതിയായി ഉൾപ്പെട്ടതിനെ തുടർന്നാണ് ഹിരത്തിനെ തടങ്കലിലാക്കിയത്.


പടിയം പുളംമ്പുഴക്കടവ് സ്വദേശി മാളിയേക്കൽ വീട്ടിൽ ഫ്രാങ്കി എന്നറിയപ്പെടുന്ന ഫ്രാങ്കോ എന്നയാൾ  അന്തിക്കാട്, വലപ്പാട് പോലീസ് സ്റ്റേഷനുകളിലും അന്തിക്കാട് എക്സ്സൈസ് ഓഫീസിലുമായി  വധശ്രമം, കവർച്ച, വീടുകയറി ആക്രമണം,  അടിപിടി, ഗഞ്ചാവ് വിൽപനക്കായി കൈവശം സൂക്ഷിക്കുക  തുടങ്ങി 14 ക്രമിനൽ കേസുകളിലും പൊതുസമാധാനം തകർക്കുന്ന തരത്തിലുള്ള ക്രിമിനൽ പ്രവർത്തികളിലും ഏർപ്പെട്ടതിനെ തുടർന്ന്  ഇയാൾക്കെതിരെ അന്തിക്കാട് പോലീസ് സ്റ്റേഷനിൽ നിന്നും സബ്- ഡിവിഷണൽ മജിസ്ട്രേറ്റ്  കോടതിക്ക് റിപ്പോർട്ട് നൽകിയത് പ്രകാരം കോടതി ഹിരത്തിനെ വിളിച്ച് വരുത്തി ഒരു വർഷക്കാലത്തേക്ക്  നല്ല നടപ്പിനുള്ള ബോണ്ട് എടുപ്പിച്ചിരുന്നു. എന്നാൽ ഈ ബോണ്ട് വ്യവസ്ഥ നിലവിലിരിക്കെ നല്ല നടപ്പ് ജാമ്യ വ്യവസ്ഥ ലംഘിച്ച് അന്തിക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് Juvenile Justice Act  കേസിൽ പ്രതിയായി ഉൾപ്പെട്ടതിനെ തുടർന്നാണ് ഫ്രാങ്കോയെ തടങ്കലിലാക്കിയത്.

വലപ്പാട് സ്വദേശി കിഴക്കൻ വീട്ടിൽ ജിത്ത് 34 വയസ്  എന്നയാൾ വലപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിൽ വധശ്രമം, അടിപിടി എന്നീ ക്രമിനൽ കേസുകളിലും പൊതുസമാധാനം തകർക്കുന്ന തരത്തിലുള്ള ക്രിമിനൽ പ്രവർത്തികളിലും ഏർപ്പെട്ടതിനെ തുടർന്ന്  ഇയാൾക്കെതിരെ വലപ്പാട് പോലീസ് സ്റ്റേഷനിൽ നിന്നും സബ്- ഡിവിഷണൽ മജിസ്ട്രേറ്റ്  കോടതിക്ക് റിപ്പോർട്ട് നൽകിയത് പ്രകാരം കോടതി ജിത്തിനെ വിളിച്ച് വരുത്തി ഒരു വർഷക്കാലത്തേക്ക് നല്ല നടപ്പിനുള്ള ബോണ്ട് എടുപ്പിച്ചിരുന്നു. എന്നാൽ ഈ ബോണ്ട് വ്യവസ്ഥ നിലവിലിരിക്കെ നല്ല നടപ്പ് ജാമ്യ വ്യവസ്ഥ ലംഘിച്ച് വലപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു വധശ്രമ കേസിൽ പ്രതിയായി ഉൾപ്പെട്ടതിനെ തുടർന്നാണ് ജിത്തിനെ തടങ്കലിലാക്കിയത്.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B.കൃഷ്ണകുമാർ IPS ന്റെ നിർദേശ പ്രകാരം അന്തിക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ & ISHO രമേഷ്.എം.കെ, വലപ്പാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ & ISHO സുബിന്ദ്.കെ.എസ് എന്നിവർ  നൽകിയ  റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തൃശ്ശൂർ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അഖിൽ വി മേനോൻ IAS ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. തൃശ്ശൂർ റൂറൽ ജില്ലയിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുവരുന്ന കുറ്റവാളിക്കൾക്കെതിരെ ഇത്തരത്തിലുള്ള കർശന നടപടികൾ തുടരുമെന്ന് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B.കൃഷ്ണകുമാർ IPS അറിയിച്ചു.

+ There are no comments

Add yours