കത്തി കാട്ടി കടയുടമയെ മർദിച്ച സംഭവത്തിൽ ഒളിവിൽ പോയ പ്രതികളെ 24 മണിക്കൂറിനകം പിടികൂടി ഒല്ലൂർ പൊലീസ്.

Estimated read time 0 min read

അഞ്ചേരിചിറയിൽ പട്ടാപകൽ കടയിൽ കയറി കത്തി കാട്ടി കടയുടമയെ മർദിച്ച സംഭവത്തിൽ ഒളിവിൽ പോയ പ്രതികളെ 24 മണിക്കൂറിനകം പിടികൂടി ഒല്ലൂർ പൊലീസ്. അഞ്ചേരി കോയമ്പത്തൂർക്കാരൻ വീട്ടിൽ കൃഷ്ണമൂർത്തി മകൻ വിജീഷ് (22), പുത്തൂർ തേക്കുമ്പുറം വീട്ടിൽ ജോസഫ് മകൻ സീക്കോ (22), മരോട്ടിച്ചാൽ അഴകത്ത് വീട്ടിൽ മനോജ് മകൻ ജിബിൻ (19), വെള്ളാനിക്കര ചീരുകണ്ടത്ത് വീട്ടിൽ സൈലേഷ് മകൻ അനുഗ്രഹ് (27) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വഴ്ച രാവിലെയായിരുന്നു കേസിന് ആസ്‌പദമായ സംഭവം.

അഞ്ചേരിച്ചിറയിലുള്ള മീനൂട്ടീ ചിക്കൻ സെന്ററിലേക്ക് മാരകയുധകങ്ങൾ കൊണ്ട് കയറി ചെന്ന പ്രതികൾ കട ഉടമയായ സന്തോഷിനെ കത്തി വീശി ഭീഷണിപ്പെടുത്തി കൊല്ലാൻ ശ്രമിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച സന്തോഷിന് പരിക്കേറ്റു. വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും പ്രതികൾ ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെട്ടു. കേസ് രജിസ്റ്റർ ചെയ്ത്‌ ഒല്ലൂർ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചു. ചൊവ്വാഴ്ച വൈകിട്ടോടെ പ്രതികളിൽ ഒരാളായ സീക്കോയെ ചേർപ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ പെരിഞ്ചേരിയിൽ നിന്നും പിടികൂടി. തുടർന്നുനടത്തിയ അന്വേഷണത്തിൽ മരോട്ടിച്ചാൽ ഭാഗത്ത് നിന്നും മറ്റു പ്രതികളായ വിജീഷ്, ജിബിൻ, അനുഗ്രഹ് എന്നിവരെ ബുധനാഴ്ച പുലർച്ചയോടെ പിടികൂടുകയും ചെയ്തു.

+ There are no comments

Add yours