പിവി അൻവർ കോൺഗ്രസുമായും യുഡിഎഫുമായും സഹകരിക്കും
പിവി അൻവർ കോൺഗ്രസുമായും യുഡിഎഫുമായും സഹകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അൻവറുമായി കോൺഗ്രസ് നേതൃത്വം നടത്തിയ ചർച്ചക്ക് ശേഷം പ്രതികരിക്കുകയായിരുന്നു വിഡി. അൻവറുമായി സഹകരിച്ച് നിൽക്കും. അതു സംബന്ധിച്ച് അദ്ദേഹം ചില നിർദ്ദേശങ്ങൾ പറഞ്ഞിട്ടുണ്ട്. ആ നിർദ്ദേശങ്ങൾ കോൺഗ്രസിലും യുഡിഎഫിലും ചർച്ച ചെയ്ത് തീരുമാനമെടുത്ത് അദ്ദേഹത്തെ അറിയിക്കുമെന്നും വിഡി സതീശൻ പറഞ്ഞു.


+ There are no comments
Add yours