പുഴയിൽ മുങ്ങി യുവാക്കൾക്ക് ദാരുണാന്ത്യം
എറണാകുളം മഞ്ഞുമ്മൽ ചക്യാടം കടവിൽ കുളിക്കാനിറങ്ങിയ ഇടുക്കി സ്വദേശികളായ 2 യുവാക്കൾ മുങ്ങി മരിച്ചു. ബിപിൻ (26), അഭിജിത്ത് (23) എന്നിവരാണ് മരിച്ചത്. ആറംഗ സംഘമാണ് കുളിക്കാനിറങ്ങിയത്. ഇതിൽ അഭിജിത്ത് മുങ്ങി താഴുന്നത് കണ്ട നീന്തൽ വശമുള്ള ബിപിൻ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ഇരുവരും താഴ്ന്നു പോയി. ഉടനെ അഗ്നിരക്ഷാസേനയെത്തി മുങ്ങിയെടുത്ത് ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മഞ്ഞുമ്മലിൽ കുളിക്കാനിറങ്ങിയ 2 യുവാക്കൾ മുങ്ങി മരിച്ചു.

+ There are no comments
Add yours