സ്കൂൾ ബസ് തലകീഴായി മറിഞ്ഞ് അപകടം
കണ്ണൂർ കൊയ്യത്ത് സ്‌കൂൾ ബസ് മറിഞ്ഞ് അപകടം. മർക്കസ് സ്‌കൂളിൻ്റെ ബസ് തലകീഴായി മറിഞ്ഞ് വിദ്യാർഥികളടക്കം 20 ഓളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. വളവിൽ വച്ച് നിയന്ത്രണം വിട്ട ബസ് മറിയുകയായിരുന്നു. മരത്തിൽ തടഞ്ഞു നിന്നതിനാൽ വലിയ അപകടം ഒഴിവായി. 28 വിദ്യാർത്ഥികളും 4 മുതിർന്നയാളുകളുമാണ് ബസിലുണ്ടായിരുന്നത്. മർക്കസിലെ അധ്യാപകന്റെ മകന്റെ വിവാഹ സൽക്കാരത്തിന് പോകുമ്പോഴാണ് അപകടം നടന്നത്.
കണ്ണൂരിൽ സ്കൂൾ ബസ് തലകീഴായി മറിഞ്ഞ് അപകടം

+ There are no comments
Add yours