വാട്സാപ്പ് പണിമുടക്കി!
വാട്സാപ്പ് സേവനങ്ങൾ തടസ്സപ്പെടുന്നുണ്ടെന്ന് നിരവധി ഉപയോക്താക്കൾ എക്സിൽ പോസ്റ്റ് ചെയ്യുന്നു. സന്ദേശങ്ങൾ അയയ്ക്കുന്നില്ലെന്നും സ്റ്റാറ്റസുകൾ അപ്ഡേറ്റ് ചെയ്യുന്നില്ലെന്നുമാണ് പരാതികൾ ഉയരുന്നത്. ചിലർ വാട്സാപ് തുറക്കാൻ പോലും പറ്റില്ലെന്നും പറയുന്നു. നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന യുപിഐ സേവനങ്ങൾ ഇന്ന് രാവിലെ പ്രവർത്തന രഹിതമായിരുന്നു. പിന്നാലെയാണ് വാട്ട്സാപ്പും നിശ്ചലമായത്.


+ There are no comments
Add yours