‘മഹാരാജാസിലെ വിദ്യാർഥികൾ ഇനി കാന്റീനിൽ വന്ന് കഴിക്കേണ്ട’
നഗരത്തിലുണ്ടായ അഭിഭാഷക- വിദ്യാർഥി സംഘർഷത്തിനു പിന്നാലെ കാൻ്റീൻ വിലക്ക്. എറണാകുളം ജില്ലാ കോടതി വളപ്പിലുള്ള ബാർ അസോസിയേഷന്റെ കാന്റീനിലേക്ക് ഇനി മഹാരാജാസ് കോളജിലെ വിദ്യാർഥികളെ പ്രവേശിപ്പിക്കേണ്ട എന്നാണ് തീരുമാനം. പുറത്തു നിന്നുള്ളവർക്കാണ് വിലക്കെങ്കിലും ലക്ഷ്യം മഹാരാജാസ് വിദ്യാർഥികളാണ്. കഴിഞ്ഞ ദിവസങ്ങളിലാണ് അഭിഭാഷകരും വിദ്യാർത്ഥികളും ചേരിതിരിഞ്ഞ് അക്രമം അഴിച്ചുവിട്ടത്.


+ There are no comments
Add yours