പ്യൂമയുടെ 300 കോടി വേണ്ടെന്നു വിരാട്

Estimated read time 1 min read

300 കോടി രൂപയുടെ കരാറിൽ നിന്ന് വിരാട് പിന്മാറിയോ?

വസ്ത്ര ബ്രാൻഡായ പ്യൂമയുമായുള്ള 8 വർഷത്തെ ബന്ധം കോഹ്ലി അവസാനിപ്പിച്ചു. കമ്പനി അദ്ദേഹത്തിന് 300 കോടി രൂപ വാഗ്ദാനം ചെയ്‌തതായി സ്പോർട്സ് വൃത്തങ്ങൾ പറയുന്നു. എന്നാൽ അദ്ദേഹം നിരസിച്ചു. 2017ൽ കോഹ്ല‌ി പ്യൂമയുമായി 110 കോടി രൂപയ്ക്ക് 8 വർഷത്തെ കരാറിൽ ഒപ്പുവച്ചു. അത് അടുത്തിടെ അവസാനിച്ചു. ഇനി മുതൽ സ്വന്തം ബ്രാൻഡായ ‘വൺ8’ പ്രോത്സാഹിപ്പിക്കാൻ ഉദ്ദേശിച്ചുകൊണ്ട് വിരാട് കമ്പനിയോട് നോ പറഞ്ഞതായി റിപ്പോർട്ടുണ്ട്.

+ There are no comments

Add yours