കോട്ടയം എരുമേലിയിൽ വീടിന് തീപിടിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി
കോട്ടയം എരുമേലിയിൽ വീടിന് തീപിടിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. പൊള്ളലേറ്റ സത്യപാലനും മകൾ അഞ്ജലിയും മരിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സത്യപാലന്റെ ഭാര്യ സീതമ്മ നേരത്തെ മരിച്ചിരുന്നു. ഗുരുതരമായി പൊള്ളലേറ്റ മകൻ ഉണ്ണിക്കുട്ടൻ ചികിത്സയിലാണ്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.
കോട്ടയം എരുമേലിയിൽ വീടിന് തീപിടിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി

+ There are no comments
Add yours